Wednesday, December 23, 2009

ഇതൊന്നു ഉല്ഘാടിക്കീന്‍...

ഞമ്മളെ കെട്ട്യോള് കദീസുമ്മ എടക്കെടക്ക് പറേന്ന ഒരു ബര്‍ത്താനണ്ട് ... ഞമ്മളെ മൂക്കുമ്മലാ ശുണ്ടീന്ന്. അയിന്റെ കാര്യം ന്താന്ന് ബച്ചാ, ഞമ്മക്ക് ലേശം മൂലക്കുരൂന്റെ ബെരത്തെണ്ടേ. ചെല ഹറാംപെറന്ന പന്ന്യേളെ കളീമ്മക്കളി കാണുമ്മം അയിമന്നൊരു കുത്തിക്കടച്ചലാ. പിന്നെ ഞമ്മള് മേലും കയ്യും നോക്കൂലാ. അയിപ്പം ഞമ്മളെ കൊയപ്പാണോ? ഇങ്ങള് പറ. ഇതൊക്കെ ഇപ്പെന്തിനാ ഇങ്ങളോട് പറേന്നെ ന്നോ? അയിലും കാര്യണ്ട്. കദീസുമ്മ ഞമ്മളെ അഞ്ചാമത്തെതിനെ പെറാന്‍ പോയിരിക്ക്വാ. ഞമ്മളാണേ പണ്ടത്തെ കാക്കാമാരോട്ടു രണ്ടും മൂന്നും കെട്ടീട്ടും ല്ല. പിന്ന ആ കള്ളസുബ്ബര്‍ ഉണ്ണിത്താന്റോട്ട് കൊല്ലത്തും കൊയിലാണ്ടീം സ്റെപ്പിനീം ഇല്ല. മൂലക്കുരു പയ്ക്കുമ്മം ആരെയെങ്കിലും മേത്ത് പാഞ്ഞു കാരണ്ടേ? ആയിനാ ഇപ്പം ഞമ്മള് ഇത് തൊറന്ന് ബെച്ചേ. ഞമ്മള് ബേറെന്ത് ചെയ്യും? ഇങ്ങള് പറ. ഏത്....?!!

8 comments:

  1. ബിസ്മി ചൊല്ലട്ടെ ല്ലേ..?

    ReplyDelete
  2. ഈ വണ്ടിയിപ്പം നായമ്മാരെക്കോണ്ടും കോയമ്മാരെക്കൊണ്ടും നെറഞ്ഞിരിക്കുവാ.. കുടുംബത്തേം കുട്ടികളേം കൊണ്ടുവന്നിട്ടില്ലെങ്കി അഡ്ജസ്റ്റ് ചെയ്തിരിക്കാം.. വാ കേറ്..
    ണിം ണിം.. വണ്ടി പോട്ടേയ്...

    ReplyDelete
  3. ങ്ങള് ചൊല്ലിക്കോളീന്ന്. :)

    ReplyDelete
  4. ഇങ്ങള് ധൈര്യമായിട്ട് കേറ് കോയാ.... ഞമ്മളൊക്കെ ഇബടെ ഉണ്ടെന്നേ...

    ReplyDelete
  5. ങ്ങള് ഒന്നോണ്ടും ബേജാറാവേണ്ടന്ന്... ഞമ്മളില്ലെ കൂടെ... :)

    ReplyDelete