Wednesday, January 13, 2010

ബെല്ല്യ ബുദ്ധിജീവി!! പ്ഫൂ!!!!

അഹങ്കാരത്തിനു കൈയും കാലും ബെച്ച് മുണ്ടും ഷര്‍ട്ടുമിട്ട് മീശേം ബടിച്ചു ബ്ലോഗെഴുത്ത് തൊടങ്ങിയാല്‍ ആരെപ്പോലിരിക്കും? ഞമ്മക്ക് ഒരു സംശയവും ഇല്ല.. അത് ഞമ്മളെ ശീകെ ബാബൂനെ പോലിരിക്കും. ബെറുതെ പറയെല്ല. ലോകത്തില് എത്തിരെയോ ആളുകള് ബ്ലോഗെയ്തുന്നുണ്ട് . അവരൊക്കെ കൈകാര്യം ചെയ്യാത്ത വിഷയോം ഇല്ല. ഒലോന്നും ഞമ്മള് പറേന്നത് മാത്രാ ശരീന്നും പറഞ്ഞു നടക്കാറില്ല. ഇനി അങ്ങനെ പറഞ്ഞാ തന്നെ മറ്റുള്ളോല് പറേന്നത് കേള്‍ക്കാനും ഉത്തരം പറയാനും സമയം കണ്ടെത്തും. ഇപ്പം തന്നെ ഞമ്മളെ ഡിഫിക്കാര് ബൂലോകത്തേക്ക് സജീവാകാന്‍ പോവുന്നൂ ന്നാ കേട്ടെ. അവരോടു ബല്യ സഖാക്കന്മാര് പറഞ്ഞു കൊടുത്തതോ, ഇങ്ങള് വായനക്കാര്ക്ക് നന്ദി പറഞ്ഞില്ലെങ്കിലും അവരുടെ സംശയത്തിന് മറുപടി പറയണം ന്ന്. ഏത്...? അതാണ്‌ ബ്ലോഗ്‌. അല്ലാതെ ഞമ്മള് പറേന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ കമന്റ് ബോക്സ് ഇല്ലാത്ത ഒരു ബ്ലോഗ്‌ തൊറന്നു കുത്തിരുന്നാല്‍ മതിയല്ലോ...? എന്നിട്ട് കോയിക്കോട്ടങ്ങാടീല്‍ വാള്‍പോസ്റ്റര്‍ ഒട്ടിക്കുംപോലെ ബായി തോന്നിയതൊക്കെ അടിച്ചു വിടുകയും ചെയ്യാം. അല്ലാതെ അതും ഇതും ബായിച്ചും ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തും കിട്ടിയ വിവരക്കേട് ബ്ലോഗില് വിളമ്പ്യാല് ആങ്കുട്ട്യോള് അയിനു മറുപടി പറയും. അപ്പൊ ഉത്തരം മുട്ടുമ്മം കൊഞ്ഞനം കാട്ടി മുണ്ട് കയറ്റി കാണിക്കുന്ന ഈ കൂതറ പരിപാടിക്ക് യുക്തിവാദം ന്ന് പേരുണ്ടോന്നു ഞമ്മക്കരീല്ല.

ഞാന്‍ ബെറുതെ പറയുന്നതല്ല കോയാ. ഇങ്ങള് ഇതൊന്നു നോക്കീന്‍. ഈ ഹമുക്ക് ഓന് പിടിച്ചതല്ലാതെ ഒരൊറ്റ കമന്റ് അബിടെ കൊടുത്തിട്ടില്ല. ഇടക്ക് ഓന്റെ ബക തെറിച്ച ചെല ബര്‍ത്താനോം കൂടി കാണുമ്മം ആരും കണ്ഫ്യുഷന്‍ ആകണ്ട. അയിന്റെ മുകളില് ഓന്റെ പോസ്റ്റിനു എതിരെ വന്ന കമന്റ് മയച്ച് കളഞ്ഞതാ. അത് ഇബിടെ കാണാം.


ഇനി ഓന്റെ ബെല്ല്യ ഭാഷ കണ്ടോ? ആ തിരു വായില്‍ നിന്ന് മുന്ത്യ ഇനം തെറിയേ ബരൂ!!! ഫക്കര്‍. ഇവന്റെ ഒക്കെ ബീട്ടുകാരെ ബിളിച്ചു ശീലിച്ച പേരൊക്കെ കണ്ട ബ്ലോഗര്‍മാരെ ഒക്കെ കയറി ബിളിക്കാന്‍ തൊടങ്ങ്യാല്‍ ഞമ്മലെന്താ പറയ?? സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും പറ്റിയൊക്കെ ബെല്ല്യ വാറോലകള്‍ എഴുതി ബിട്ട ഇപ്പഹയന്റെ കൊണോനും പിടിച്ച കൊറേ ഫുദ്ധിജീവികളും ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ ബായിച്ച് ബൂലോകത്ത് മിണ്ടാതിരിക്കുന്ന വേറെ കൊറേ ആളുകളുമുണ്ട്. ബ്ലോഗര്‍മാരില്‍
പെട്ട ഒരാളെ ഇങ്ങനെ തോന്ന്യാസം വിളിച്ചിട്ട് ഈ കാട്ടാളനോട് 'മാ നിഷാദ' എന്ന് പറയാന്‍ എത്ര പേര്‍ക്ക് ദൈര്യോണ്ടായീ..? അല്ല ഞമ്മള് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്ക്വാ. ഇവനെങ്ങാന്‍ ഇങ്ങനെ പുലയാട്ടും പാടി കൊയിക്കോട്ടങ്ങാടിലെങ്ങാന്‍ ബന്നാല്‍ ഓന്റെ പതിനാറടിയന്തിരം നമ്മള് കയിക്കുമായിരുന്നു.

മൂപ്പരെ ബ്ലോഗില് കമന്റ് ഇട്ട പാവം ഒരു പയ്യനെ ഉപദേശിക്കുന്നത് ഇങ്ങള് കണ്ടോ? "....അപ്പൂട്ടന്റെ ഈ കമന്റ്‌ വേണമെങ്കിലും എനിക്കു് പബ്ലിഷ്‌ ചെയ്യാതിരിക്കാമായിരുന്നു. അതിന്റെ പേരിൽ അപ്പൂട്ടനും എന്നെ കരിവാരിത്തേക്കാൻ ഒരു പോസ്റ്റ്‌ എഴുതാമായിരുന്നു. എനിക്കു് അതിനോടു് നിശബ്ദമായോ വാക്കുകൊണ്ടോ പ്രതികരിക്കാമായിരുന്നു.." ഓന്റെ ബെല്ല്യുമ്മാന്റെ ... ഞമ്മള കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അപ്പൂട്ടന്റെ കമന്റിന്റെ ആദ്യ ഭാഗം ഇല്ലായിരുന്നേല്‍ കാണായിരുന്നു ബാബൂന്റെ തനിനിറം!! മാന്യമായി സംസാരിക്കുന്നവരെ കാറി ഫക്കര്‍ എന്ന് ബിളിച്ചിട്ടു കെടന്നു വേദമോതുന്നു!!!

ഇവനെയൊക്കെ എത്രയും ബേഗം പിടിച്ച് ചങ്ങലക്കിട്ടു കോയിക്കോട്ട്‌ കുതിരവട്ടത്തു എത്തിക്കാനുള്ള സമയം ബൈകി എന്നേ ഞമ്മക്ക് പറയാനുള്ളൂ. ഏത്..??!!!

Tuesday, January 5, 2010

പാവങ്ങളൊന്ന് രക്ഷപ്പെട്ടോട്ടെ...

കൃഷ്ണയ്യരേം ഇനി വര്‍ഗീയ വാദി ആക്വോ ആവോ..?? ദൊന്നു ബായിക്ക്. (കടപ്പാട്: മാധ്യമം)


ബാങ്കിങ്ങിനെ മാനവീകരിക്കുക
-->Wednesday, January 6, 2010 -->
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്

‍നമ്മുടെ രാജ്യം ദരിദ്രമാണ്. 20 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെയല്ല, പട്ടിണിരേഖക്ക് കീഴെയാണ് . പുതിയ സാമ്പത്തിക വ്യവസ്ഥ, ചൂഷണ വിമുക്തമായ സാമ്പത്തിക വ്യവസ്ഥ എവിടെയെങ്കിലും ആവശ്യമെങ്കില്‍ ആദ്യം അത് വേണ്ടത് ഇന്ത്യക്കാണ്. കഴിഞ്ഞ ദിവസം, ഒരു എം.പി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു ബില്ലിന്റെ കോപ്പി എനിക്ക് അയച്ചുതന്നു. ബാങ്കിങ് മേഖലയെ പൂര്‍ണമായും വാണിജ്യവത്കരിക്കുന്നതായിരുന്നു പ്രസ്തുത ബില്‍. ഇപ്പോള്‍ നടക്കുന്നത് വാണിജ്യവത്കരണവും കമ്പോളവത്കരണവുമാണ്. മാനവികവത്കരണമല്ല. നാം വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ചു. വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അ്രപാപ്യമായി. നഴ്‌സറി പ~നത്തിനുപോലും പതിനായിരങ്ങള്‍ കോഴ വേണമെന്നായി. ഇപ്പോള്‍ ബാങ്കുകളെ വാണിജ്യവത്കരിക്കുന്നു. സാധാരണക്കാരനെ പുറം കാലുകൊണ്ട് തട്ടുന്ന വാണിജ്യവത്കരണം. വാണിജ്യവത്കരണമല്ല, മാനവികവത്കരണമാണ് നമുക്കാവശ്യം. സാമ്പത്തിക മേഖലയും ബാങ്കിങ് മേഖലയും മാനവികവത്കരിക്കപ്പെടണം. അതാണ് വികസനോന്മുഖമായ ബാങ്കിങ് സിസ്റ്റം. അതാണ് ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സവിശേഷത എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, വികസനത്തില്‍ നിന്ന് പണം അന്യരെ അന്യായമായി ചൂഷണം ചെയ്യുന്ന പലിശക്ക് അവിടെ സ്ഥാനമില്ല. പലിശയില്‍നിന്നുള്ള സമ്പൂര്‍ണ മോചനം. ഈ പലിശയാണ് കച്ചവടക്കാരെയും കര്‍ഷകരെയും ആത്മഹത്യയിലെത്തിച്ചത്. ഈ ദിശയില്‍ ്രപമുഖ ഇസ്‌ലാമിക ധനശാസ്്രതജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ ്രപഖ്യാപിക്കുന്നു. ആദ്യം എനിക്ക് ഇതൊരു അദ്ഭുതമായിരുന്നു. ഏതാനും നാള്‍ മുമ്പ് കേരളത്തിലെ ഒരു സംഘടനക്ക് കീഴില്‍ ഈദൃശ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, ഇന്ന് അത് വിജയകരമായി മുന്നേറുന്നു. നമുക്കും രാജ്യത്തിനും കരകയറാന്‍ കഴിയുന്ന, പണമല്ല മനുഷ്യനാണ് മനുഷ്യത്വമാണ് എന്ന തലത്തിലുള്ള ഈ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിജയ ഭാവുകങ്ങള്‍.

Friday, January 1, 2010

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്


ഇന്നത്തെ പത്രം ബായിച്ചപ്പം ദാ കെടക്കണ് നല്ല ഉശിരന്‍ ലേഖനം. പറയെണ്ട ബര്‍ത്താനം തന്നെ. ഇങ്ങളും ബായിക്കീന്‍.... ഏത്..!!??


ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!

(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)
vineethnamboothiri@gmail.com