Saturday, December 26, 2009

കോണ്‍ ഗ്രസ്സുകാര്‍ക്കിത് കന്നിമാസം

കന്നി മാസം പെറന്നാല്‍ കോയിക്കോട്ടങ്ങാടീല്‍ ചങ്ങലയുടെ കാലമാണ്. ഇത് ഞമ്മള സഖാക്കന്മാര് തീര്‍ക്കണ മനുഷ്യച്ചങ്ങല അല്ല. നാല് കാലും ഒരു വാലും ഉള്ള ഒറിജിനല്‍ പട്ടികള്‍ (മാമുക്കോയ അടക്കമുള്ള ഞമ്മള് കോയമ്മാരുടെ ബാശയില്‍ 'നായിന്റെ മക്കള്‍') തീര്‍ക്കുന്ന കന്നിമാസ ചങ്ങല. മുട്ടായി തെരുവിലും പാളയത്തും എരഞ്ഞിപ്പാലത്തും ബസ്സ് കാത്ത് നില്‍ക്കുന്ന പല തന്തമാരും മക്കളെ കണ്ണീന്ന് ഫെവീക്കോളിന്റെ എംബ്ലം പോലത്തെ നായ്ക്കളെ പോക്ക് മറച്ചു പിടിക്കാന്‍ പെടുന്ന പാട് ഞമ്മള് കൊറേ കണ്ടതാ.

ഇപ്പെന്തിനാ കോയാ ഈ നായ്ക്കളെ കഥ പറേന്നെ എന്നാവും ചോദ്യം ല്ലേ? ബെര്‍ദെല്ല മക്കളെ. ഈ കോണ്‍ഗ്രസ്സുകാരുടെ കളീമ്മ കളി കണ്ടിട്ട് പറഞ്ഞു പോയതാ. ബേറൊരു സംഭവം കൂടിണ്ട്. അത് പറയണോ-മാണ്ടേ..? ഞമ്മള്‍ക്ക്‌ ലേശം നാണക്കേട്‌ ഉണ്ടെങ്കിലും അത് കൂടി പറയാം. കെട്ട്യോള് കദീസുമ്മ അഞ്ചാമാത്തതിന പെറാന്‍ പോയ സമയം ആയതു കൊണ്ട് ഞമ്മക്ക് ഇപ്പൊ ടീബീല് ബാര്‍ത്ത ഒക്കെ സ്വൈര്യായിറ്റ് കാണാം. ഓളുണ്ടെങ്കില്‍ മുടിഞ്ഞ 'ശാര്‍ ശിങ്ങറും ശീര്യേലും' തിരിച്ചും മറിച്ചും കാണാന്നലാതെ ഒറങ്ങാന്കെടക്കുന്ന ബരെ റിമോട്ട് കയ്യീന്ന് ബെക്കൂല. (എനി ഒറങ്ങ്യാലോ? റിമോട്ടാന്നും കരുതി... എന്റെ ബദരീങ്ങളേ.... അതേതായാലും ഞമ്മള് സെന്സര് ചെയ്യാം.) കയിഞ്ഞ ദെബസം ഞമ്മള് ബാര്‍ത്ത കണ്ടിരിക്കുമ്മോ അത ബെരുന്നു ഞമ്മളെ തീവാരി. കൂടെ പെറ്റിട്ട കോലത്തില്‍ മൂന്നു പെണ്ണുങ്ങളും. അതില്‍ ഒന്ന് കെര്‍പ്പാക്കാരീം. ചാനല് മാറ്റാന്‍ റിമോട്ട് എടുക്കാന്‍ തിരിഞ്ഞപ്പോ ദാ നില്‍ക്കണ് നേരെ പെറകില് മക്കള് മൂന്നും. എന്റള്ളോ..... ഞമ്മളെ മൊകം അപ്പം കേമറേല് പിടിച്ചിരുന്നേല്‍ ഈ വര്‍ഷത്തെ ബാവാവിനയ അവാര്‍ഡ് ഞമ്മക്ക് തന്നെ കിട്ട്യേനെ!

ഇത് ധനു മാസം തന്നല്ലേ? അതോ ഈ ധനു മാസം തന്ന്യാണോ കോഗ്രസ്സുകാരുടെ കന്നി മാസം?? ഞമ്മളെ ഉണ്ണിത്താനെ മഞ്ചേരിക്കാര് ആന്ഗുട്ട്യോള് പോര ബളഞ്ഞ് പിടിച്ച ബര്‍ത്താനം പറഞ്ഞു നാവ് ബായിലിടുംബയേക്ക് നികേഷ് കുമാറിന് അടുത്ത എരയെ കിട്ടി. അതും മസാല. ഇമ്മസാല കൊറച്ച്‌ പയക്കം മണക്കണ ബയസ്സന്‍ മസാല ആയി എന്ന് മാത്രം. പത്തെമ്പത്തന്ച് ബയസ്സുള്ള മൂപ്പര്‍ക്ക് ഇങ്ങനെ ഒരു വീക്ക്നെസ്സ് ഉണ്ടായിര്‍ന്നെന്നു കേക്കുമ്മം ലേശം ബിശ്വാസ കുറവ് ഉണ്ടെകിലും തെളിവ് മുമ്പീ കാണുമ്പം ഞമ്മളെന്താ കോയാ പറെണ്ടേ? എന്നാലും ഞമ്മക്കൊരു സംശയം. ആ കെര്‍പ്പക്കാരത്തി എന്തിനായിരിക്കും.? ആ ബയറ്റിലും 'തീ'വാരി ഇട്ടതായിരിക്ക്വോ? ആ.. എന്തായാലും ഞമ്മളെ ഷക്കീല പടം ഇല്ലാണ്ടായേല്‍ പിന്നെ ഇങ്ങനെ ഒരു സാധനം കണ്ടിട്ടില്ല എന്നത് സത്യം.... ഏത്..??!!

Wednesday, December 23, 2009

കൊരക്കല്ല നായെ

അങ്ങനെ ഞമ്മളെ സൂപ്പിയക്കും ജാമ്യം കിട്ടി. അത് മദനി സായിബും കോടിയേരി സഖാവും ഒപ്പിച്ച കള്ളക്കളിയാന്നൊക്കെ തൊള്ളേല് നാക്കുള്ള ഏത് ഹറാംപെറന്നോനും പറയാം. എനീപ്പം അങ്ങനെത്തനെ ഒപ്പിച്ചതായാലും ഓളെ സമ്മതിക്കണം. കോടതി വിതിച്ചത് പയിനാല് ദെബസം റിമാന്റ്. അപ്പഹച്ചി ജയില് കേടന്നതോ രണ്ടേ രണ്ട് ദെബസം. ബാക്കി മുയുമന്‍ മൂപ്പത്തി മേല് ബെരത്തോന്നും പറഞ്ഞ് ആശ്വത്രീലെ എസീ മുറീലും! ഏത്?? അതാ ഞമ്മളെ മദനി സായിബിന്റെ പവറ്. തിരിഞ്ഞോ? ബെറ്ദേല്ല പൊന്നാനീ ബെച്ച് ഞമ്മള ലാവ്ലിന്‍ സഖാവിന ആകാശം ഇടിഞ്ഞു പൊളിഞ്ഞു ബീണാലും അയിന്റെ മോളീക്കാരി ഇങ്കുലാബ് ബിളിക്കുന്ന പടച്ചോനാക്കി ബയള് പറഞ്ഞത്. കൊണം കിട്ട്യേത്‌ കണ്ടോ? ഇനി, അള്ളാനെ മമ്പുറത്തെ തങ്ങളാണെ ഞമ്മള് ഒരു കാര്യം തീര്‍ത്ത് പറയാം. ഈ പോന്നുമോളാറ്റം ശരിക്കും രാഷ്യദ്രോഹം ചെയ്ദ്ക്ക്ന് ന്നു കോടതീ തെളിഞ്ഞാ, ഈന്റെ പിന്നീന്ന് ചരട് ബെലിച്ച മുയിമന്‍ ശൈത്താന്‍മാരെയും കോയിക്കോട് കാനോലി കനാലിലെ ബെള്ളം കൊടുത്ത് ഞമ്മള് കൊല്ലും. ഒരു നായിന്റെ മോനും പിന്നെ ചെങ്കോടീം പിടിച്ച് കോയിക്കോട്ടങ്ങാടീല്‍ കാലും കുത്തി നടക്കൂലാ... ഹാ..

ജാമ്യ ബര്‍ത്താനോക്കെ കേട്ടോണ്ടിരിക്കെയാ മറ്റൊരു കള്ളസുബ്ബറിന്റെ ബാര്‍ത്ത കേട്ടെ. മണീന്നോ കിണീന്നോ പേരുള്ളൊരു യൂസുപ്പ്. അമ്പലാല് കാണിച്ച തോന്ന്യാസത്തിനു ഞമ്മള കയ്യില്‍ ബൈച്യം ഇല്ലാണ്ടാല്ല. നേരം ബെളുക്കുമ്മം പീഡീപ്പിക്കാരോടൊപ്പം കോടതീല് കാരിചെന്നിറ്റ് ഞമ്മള് സ്വന്തം ഒളിച്ചു കളിച്ചതാ, അല്ലാണ്ട് ആരും ഞമ്മള ഒളിപ്പച്ചതൊന്നു അല്ലാന്നു പറയാ... പോലീസ് പിടിച്ച് പൊറത്ത് ബന്നിറ്റ് ആ സൂപ്പിയ പറഞ്ഞിട്ടാ ഞമ്മള് മുങ്ങി നടന്നേന്നു പത്രക്കാരോട് പറയാ... ഓന ഒളിവില്‍ പാര്‍പ്പിച്ചത്‌ സൂപ്പിയാത്രേ. അപ്പഹച്ചി സിം കാര്‍ഡ് ഊരി ചാടി കളഞ്ഞിട്ടാത്രേ ഈ ഹമുക്കിനു കെട്ട്യോള ബിളിക്കാന്‍ പറ്റാഞ്ഞേ.. ഏത്.. അഞ്ചെട്ട് മാസം ഓന് പൊരേല് ബിളിക്കാന്‍ മറ്റ്യോള് ഊരിചാടിയ സിംകാര്‍ഡും തപ്പി നടക്ക്വായിരുന്നത്രേ.!!! ഒരു മൊട്ടോറുപ്യ ഇട്ടു ഫോണ് ബിളിക്കാന്‍ ഓന് കയിഞ്ഞില്ലാന്ന്‍!!!! നൊണ പറഞ്ഞ് പടിപ്പിക്കുമ്മം നട്ടാല്‍ മൊളക്കുന്നത് പഠിപ്പിക്കണം. അല്ലാണ്ട് ഇതെല്ലം കേട്ട് തൊണ്ട തൊടാണ്ട് മിണ്ങ്ങാന്‍ ഞമ്മള്‍ ഇന്ത്യാബെശോന്നോല്ല.. നല്ല കോയിക്കോടന്‍ കൊയയാ.

ഇബിട ഞമ്മക്ക് എന്തെല്ലോ കരിഞ്ഞ് മണക്കുന്നുണ്ട്... ഇങ്ങക്കോ?? ഒന്നീക്കിണ്ടേ ആ ബലാലിന്റെ മണി അടിച്ചു കലക്കുംന്നോ അല്ലേല് കീശേല് നെറച്ചും മണി തരാന്നോ ഏതോ തന്തക്ക് പിറക്കാത്ത പോലീസകാരന്‍ പറഞ്ഞ് പേടിപ്പിച്ചിക്ക്. അല്ലെങ്കില്‍ ഞമ്മളെ പര്‍ദ്ദക്കുള്ളിലെ ഹൂറുലീന്‍ തടി കൈച്ചലാക്കാന്‍ എന്തെല്ലോ ഒപ്പിച്ചിട്ടൂണ്ട്. എന്തായാലും പടച്ചോന്റെ നാട്ടിനെ ഇബിലീസിന്റെ നാടാക്കാന്‍ ഏതൊക്കെയോ നായിന്റെ മക്കള് കച്ച കെട്ടി എറങ്ങീക്ക്ണ്ട്. ഓലൊന്നും ഒരിക്കലും കൊണം പിടിക്കൂലാ. ഒറ്റക്കാലുള്ള ഒരാളെ അഞ്ചു പത്തു കൊല്ലം കൊല്ലാക്കൊല ചെയ്തിട്ട് ഇബരിക്കൊന്നും ഒരു ചുക്കും തെളീക്കാന്‍ പറ്റീല്ല എന്നത് ഒരു സത്യം തന്ന്യാണ്. അയിന്റെ കടി തീര്‍ക്കാന്‍ ആ പെണ്ണിനെ കൂടി ബലിയാടാക്കിയാ, അയിന് ചൂട്ട പിടിക്ക്ന്നത് പോലീസോ പട്ടാളോ ഇന്ത്യാവെഷോ മനോരമയോ മംഗളോ ഏത് പുങ്കവനായാലും ഒന്റെയൊക്കെ കാല് അടിചൊടിച്ച് മൊതലക്കൊളത്തില് കെട്ടിതായ്തണം ന്നാ ഞമ്മളെ അപിപ്രായം... അല്ലാണ്ട് ആട തെളിബ്ണ്ട് ഇബ്ട തെളിബുണ്ട് എന്നൊക്കെ ബീമ്പെളക്കണ ഇവമ്മാരോട് ഇതേ ഞമ്മക്ക് പറയാനുള്ളൂ -
കൊരക്കല്ല നായെ, ഉശിരുണ്ടേ കടിക്കീ... ഏത്??!!

ഇതൊന്നു ഉല്ഘാടിക്കീന്‍...

ഞമ്മളെ കെട്ട്യോള് കദീസുമ്മ എടക്കെടക്ക് പറേന്ന ഒരു ബര്‍ത്താനണ്ട് ... ഞമ്മളെ മൂക്കുമ്മലാ ശുണ്ടീന്ന്. അയിന്റെ കാര്യം ന്താന്ന് ബച്ചാ, ഞമ്മക്ക് ലേശം മൂലക്കുരൂന്റെ ബെരത്തെണ്ടേ. ചെല ഹറാംപെറന്ന പന്ന്യേളെ കളീമ്മക്കളി കാണുമ്മം അയിമന്നൊരു കുത്തിക്കടച്ചലാ. പിന്നെ ഞമ്മള് മേലും കയ്യും നോക്കൂലാ. അയിപ്പം ഞമ്മളെ കൊയപ്പാണോ? ഇങ്ങള് പറ. ഇതൊക്കെ ഇപ്പെന്തിനാ ഇങ്ങളോട് പറേന്നെ ന്നോ? അയിലും കാര്യണ്ട്. കദീസുമ്മ ഞമ്മളെ അഞ്ചാമത്തെതിനെ പെറാന്‍ പോയിരിക്ക്വാ. ഞമ്മളാണേ പണ്ടത്തെ കാക്കാമാരോട്ടു രണ്ടും മൂന്നും കെട്ടീട്ടും ല്ല. പിന്ന ആ കള്ളസുബ്ബര്‍ ഉണ്ണിത്താന്റോട്ട് കൊല്ലത്തും കൊയിലാണ്ടീം സ്റെപ്പിനീം ഇല്ല. മൂലക്കുരു പയ്ക്കുമ്മം ആരെയെങ്കിലും മേത്ത് പാഞ്ഞു കാരണ്ടേ? ആയിനാ ഇപ്പം ഞമ്മള് ഇത് തൊറന്ന് ബെച്ചേ. ഞമ്മള് ബേറെന്ത് ചെയ്യും? ഇങ്ങള് പറ. ഏത്....?!!