
കൊല്ലപ്പെടുന്നതിന് മുമ്പ് സാജിദ് മര്‍ദിക്കപ്പെട്ടിരുന്നോ?. ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എങ്കില്‍ ജാമിഅ നഗര്‍ -ബട്‌ല ഹൗസ് സംഭവം എങ്ങിനെ ഏറ്റുമുട്ടലാകും. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന യുവാക്കള്‍ക്ക് മരിക്കുന്നതിന് മുമ്പ് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബട്‌ല ഹൗസില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലായിരുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന നിര്‍ണായകമായ വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും കേസന്വേഷിക്കുന്ന ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം പുറത്ത് വിടാതിരുന്ന റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പുറം ലോകമറിഞ്ഞത്.
ദല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികളായ മുഹമ്മദ് സാജിദ്(17), ആത്വിഫ് അമീന്‍ (24) എന്നിവരാണ് 2008 സെപ്തംബര്‍ 18ന് നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഭീകരരായ ഇരുവരും ഏറ്റമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകള്‍ എങ്ങിനെയുണ്ടായെന്നതാണ് സംശയമുയര്‍ത്തുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സാജിന്റെ ശരീരത്തില്‍ 14 മുറിവുകളാണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ട് മുറിവുകള്‍ വെടിയുണ്ടയേറ്റുണ്ടായതാണ്. 13, 14ഉം മുറിവുകള്‍ മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ട് ഉണ്ടായതാണ്. 13ാമത്തെ മുറിവ് 3×4 cm വലിപ്പത്തിലുള്ളതാണ്. നെഞ്ചിന്റെ മധ്യഭാഗത്ത് ചുവന്ന നിറത്തിലുള്ളതായിരുന്നു ഈ പാട്. 14ാമത്തെ മുറിവ് വലത് കാലിന്റെ മുന്‍ഭാഗത്ത് 3.5×2 cm വലിപ്പത്തിലുള്ളതാണ്. ആത്വിഫ് അമീന്റെ ശരീരത്തിലേറ്റ പരിക്കുകള്‍ ഏഴാമത്തെതൊഴികെ മറ്റുള്ളതെല്ലാം വെടിയേറ്റുണ്ടായതാണ്. ഏഴാമത്തെ മുറിവ് മര്‍ദനമേറ്റതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമീന്റെ ശരീരത്തിലുള്ള ഏഴാമത്തെ മുറിവ് 1.5×1 വ്യാപ്തിയുള്ള മൂര്‍ച്ചയില്ലാത്ത ഉകരണം കൊണ്ട് ഏറ്റതാണ്. അഞ്ച് വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ ഭാഗത്താണ് ഏറ്റത്. തലയിലേറ്റ വെടി തലച്ചോറിലെ സെറിബ്രത്തെയും ക്രാണിയത്തെയും തകരാറിലാക്കിയതാണ് സാജിന്റെ മരണത്തിന് കാരണമായത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ ഷര്‍മയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. അടിവയറ്റിലേറ്റ വെടിയുണ്ടയാണ് ഷര്‍മയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഅ്‌സംഗഡുകാരായ ഇരുവരുടെയും മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന സമയത്ത്, ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്റെ ഫലമായുള്ള നിരവധി മുറിവുകള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. പോലിസ് പറയുന്നതുപോലെ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെങ്കില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ എങ്ങനെ വന്നുവെന്ന ചോദ്യമുയരുകയാണ്.
മൃതദേഹങ്ങളില്‍ കണ്ടെത്തിയ വെടിയേറ്റതല്ലാത്ത മുറിവുകളും വസ്തുതാന്വേഷണസംഘങ്ങളും മനുഷ്യാവകാശസംഘടനകളും കണ്ടെത്തിയ തെളിവുകളും വ്യക്തമാക്കുന്നത് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും ഇരുവരെയും പോലിസ് പിടിച്ചുനിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണെന്ന് സംഭവമുണ്ടായ ഉടന്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. വെടിയുണ്ടകള്‍ സാജിദിന്റെ തലയുടെ മുകള്‍ഭാഗത്തുകൂടി താഴേക്ക് തുളച്ചുകയറിയതിന്റെ പാടുകള്‍ മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് ബന്ധുക്കള്‍ രഹസ്യമായെടുത്ത ചിത്രങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. കുനിച്ചിരുത്തിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നത്.
വിവരാവകാശ പ്രവര്‍ത്തകനായ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥി അഫ്രോസ് ആലം സാഹിലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനായി ദല്‍ഹി പോലിസ്, ഐ ഐ ഐ എം എസ്, കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തുടങ്ങിയവയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വഴിയാണ് സാഹിലിന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പകര്‍പ്പു ലഭിച്ചത്.
കോളിളക്കം സൃഷ്ടിച്ച ബട്‌ല ഹൗസ് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പല സംഘടനകളും നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ബട്‌ല ഹൗസ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് അടുത്ത ദിവസം പറഞ്ഞത് വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ആവശ്യപ്പെട്ടിരുന്നു.
അവലംബം: www.keralaflashnews.com
ഇതൊന്നും പറയാന്‍ ഞമ്മളെ മുത്തശ്ശി പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തില്ല. എന്ത് ചെയ്യാം??
ReplyDelete:(
ReplyDeleteഇതിനൊന്നും ആരും പ്രതികരിക്കില്ല മാഷെ. അമിതാ ഭച്ചന് അംബാസഡറില്‍ കയറാന്‍ കാഷു കൊടുക്കില്ലെന്നോ മറ്റോ പറഞ്ഞു നോക്ക്... ആയിരക്കണക്കിന് പ്രതിഷേധങ്ങള്‍ കാണാം.
ReplyDeleteകാപട്യമേ നിന്റെ പേരോ...
മാധ്യമം മുഖപ്രസംഗം
ReplyDeleteവേണം നമുക്കൊരു രഹസ്യാന്വേഷണ നയം
Tuesday, March 23, 2010
രഹസ്യാന്വേഷകര്, ഭീകരവിരുദ്ധ സേന, ചാരസംഘങ്ങള് തുടങ്ങി പല പേരുകളിലറിയപ്പെടുന്ന വന് പടകള്കൊണ്ട് നാട്ടിന് എന്താണ് പ്രയോജനം? മുന്കൂട്ടി കാര്യങ്ങള് കാണാന് കഴിയാത്ത, സി.ഐ.എയോ മൊസാദോ ഒക്കെ പറയുന്നത് ആവര്ത്തിക്കാന് മാത്രം മിടുക്കുള്ള, വ്യാജഭീഷണികളുടെയും തെളിയിക്കപ്പെടാത്ത കേസുകളുടെയും പേരില് പരിഹാസ്യരാകുന്ന മൂന്നോ നാലോ സംഘങ്ങളെ തീറ്റിപ്പോറ്റുന്നത് എന്തിനാണ്? രഹസ്യാന്വേഷണത്തിന്റെ അതിരുകളും സാധ്യതകളും എന്തൊക്കെയാണ്? ഇക്കാര്യത്തില് ഒരു ദേശീയനയം രൂപപ്പെടുത്താന് സമയമായിരിക്കുന്നു. നമ്മുടെ ഭരണഘടനയോട് പൊരുത്തപ്പെടുന്ന രഹസ്യാന്വേഷണ സമ്പ്രദായം പരുവപ്പെടുത്താന് നേരമായി.
ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സികളുടെ പ്രവര്ത്തനം വസ്തുനിഷ്ഠമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഇന്റലിജന്സ് ബ്യൂറോ (ഐ.ബി) ഒന്നേകാല് നൂറ്റാണ്ടു പഴക്കമുള്ള സ്ഥാപനമാണ്; ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പ്രവര്ത്തിച്ച ഗാന്ധിജി, ഭഗത്സിങ്, അബുല് കലാം ആസാദ്, ജവഹര്ലാല് നെഹ്റു തുടങ്ങിയ 'തീവ്രവാദികള്'ക്കെതിരെ കൊളോണിയല് ഭരണകൂടം ഉണ്ടാക്കിയ ചാരവലയമായിരുന്നു അത്. നിലവില്വന്ന് 122 വര്ഷമായിട്ടും അതിന് ഇപ്പോഴും ആ പഴയ വരേണ്യ, ആധിപത്യ ഭാവമാണ്. ഭരണകൂടത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് ജനങ്ങള്ക്കെതിരെ ചാരപ്പണി ചെയ്യുകയെന്ന രീതിയില് മാറ്റമൊന്നുമില്ല. വിയോജിപ്പുകളെ ബ്രിട്ടീഷുകാര് കലാപങ്ങളായി കണ്ടു; ഇന്ത്യന് ഭരണകൂടം അവയെ തീവ്രവാദമായി എണ്ണുന്നു. സൈനിക അതിക്രമങ്ങളെയും ഭരണകൂട ഭീകരതയെയും ജനവിരുദ്ധ നയങ്ങളെയും എതിര്ക്കുന്നവരൊക്കെ ഐ.ബിയുടെ നോട്ടപ്പുള്ളികളാകും. കേന്ദ്ര ഏജന്സിക്കു പുറമെ സംസ്ഥാനങ്ങള്ക്കുമുണ്ട് ചാരവിഭാഗങ്ങള്; അവയുടെ ജോലിയും പൊതുരക്ഷയെക്കാള് ഭരണകൂട താല്പര്യങ്ങള് നോക്കലാണ്. തെരഞ്ഞെടുപ്പു നടത്തിയാല് ഭരണകക്ഷി ജയിക്കുമോ, പ്രതിപക്ഷങ്ങളെ എങ്ങനെ ഒതുക്കാം എന്നെല്ലാംവരെ കണ്ടെത്തല് അവയുടെ തൊഴിലില്പെടും. റിസര്ച് ആന്ഡ് അനാലിസിസ് വിങ് (റോ) എന്ന ചാരവിഭാഗം 1968ല് സ്ഥാപിതമായി, ഇന്ത്യ ചൈനയോട് തോറ്റതില്പിന്നീട്. ഇതിനുപുറമെ വേറെയുമുണ്ട് ധനകാര്യ രഹസ്യാന്വേഷക വിഭാഗങ്ങളും സൈനിക രഹസ്യാന്വേഷക സംഘങ്ങളും. ഏറ്റവുമൊടുവില് എന്.ഐ.എയും രൂപംകൊണ്ടു. ഭീകരാക്രമണങ്ങള് തുടങ്ങിയതോടെ അവ ഒതുക്കാനെന്ന പേരിലും ചില സംഘങ്ങള് സൃഷ്ടിക്കപ്പെട്ടു. ഇവയില് ചിലത് അമേരിക്കയുടെയും ഇസ്രായേലിന്റെയുമൊക്കെ ചാരവിഭാഗങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും കേള്ക്കുന്നു.
ചാരസംഘങ്ങള് വര്ധിത എണ്ണത്തിലും ശക്തിയിലും പ്രവര്ത്തിക്കുന്ന മുറക്ക് രാജ്യത്തിന്റെ ഭദ്രത കൂടിയില്ലെന്നു മാത്രമല്ല ജനങ്ങളുടെ ദുരിതം വര്ധിക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും സൈനിക^അര്ധ സൈനിക വിഭാഗങ്ങളുടെ അതിക്രമങ്ങള്ക്ക് താങ്ങായി നില്ക്കുന്നു രഹസ്യാന്വേഷക സംഘങ്ങള്. ഛത്തിസ്ഗഢിലും പശ്ചിമ ബംഗാളിലും ജമ്മു^കശ്മീരിലും വടക്കുകിഴക്കന് സംസ്ഥാനങ്ങളിലും മറ്റും സാധാരണ ജനങ്ങള്ക്കെതിരെ ഭരണപക്ഷ വേട്ട സംഘങ്ങളുടെ സംരക്ഷകരാണ് 'രഹസ്യാന്വേഷകര്'.
വര്ഗീയ സ്വഭാവമുള്ള ഭരണകൂടങ്ങള് നിലനില്ക്കുന്ന ചില സംസ്ഥാനങ്ങളില് രഹസ്യാന്വേഷണ വിഭാഗങ്ങള്ക്കുമുണ്ട് അതേസ്വഭാവം. ചുരുക്കത്തില് രാജ്യതാല്പര്യങ്ങളല്ല, രാഷ്ട്രീയവും ജാതീയവുമായ വിഭാഗീയതകളാണ് ഇന്റലിജന്സ് വിഭാഗങ്ങളെ നയിക്കുന്നത്. പി. ചിദംബരം ആഭ്യന്തര മന്ത്രിയായതോടെ എന്.എസ്.എയില് നടത്തിയ ഇളക്കി പ്രതിഷ്ഠ പാളിച്ചകള് തിരുത്താനുള്ള ശ്രമമാകാം. എന്നാല്, തൊലിപ്പുറമെയുള്ള നീക്കുപോക്കുകള് കൊണ്ട് ഫലമുണ്ടാകില്ല. ജനങ്ങള് ചകിതരായി കഴിയുകയും അതേസമയം, കുറ്റവാളികള് യഥേഷ്ടം വിഹരിക്കുകയും ചെയ്യുന്നത് തീര്ച്ചയായും രഹസ്യാന്വേഷക വിഭാഗങ്ങളുടെ ശേഷിക്കുറവാണ് കാണിക്കുന്നത്. ഇത് പരിഹരിക്കാനും ജനപക്ഷത്തും കുറ്റവാളികള്ക്കെതിരെയും നിലകൊള്ളാനും അവയെ പ്രാപ്തരാക്കാന് നേതൃമാറ്റം മതിയാകില്ല. വേണ്ടത് സ്വഭാവത്തിലും പരിശീലനത്തിലുമടക്കമുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ്. എല്ലാ ജനവിഭാഗങ്ങള്ക്കും രഹസ്യാന്വേഷണ സംഘങ്ങളില് പ്രാതിനിധ്യമുണ്ടായിരിക്കുകയെന്നത് എന്തെങ്കിലും മുന്വിധികളും വിവേചനവും അവയെ തെറ്റായദിശയില് നയിക്കാതിരിക്കാന് ആവശ്യമാണ്.
വേണ്ടത് സ്വഭാവത്തിലും പരിശീലനത്തിലുമടക്കമുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ്. എല്ലാ ജനവിഭാഗങ്ങള്ക്കും രഹസ്യാന്വേഷണ സംഘങ്ങളില് പ്രാതിനിധ്യമുണ്ടായിരിക്കുകയെന്നത് എന്തെങ്കിലും മുന്വിധികളും വിവേചനവും അവയെ തെറ്റായദിശയില് നയിക്കാതിരിക്കാന് ആവശ്യമാണ്.
ReplyDeleteജനുവരി മാസം ദല്ഹിയില് 'റോ' ആസ്ഥാനത്തുവെച്ച് നടത്തിയ വാര്ഷിക ചടങ്ങിലെ പ്രഭാഷണത്തില് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞ മൂന്നുവശങ്ങള് നമ്മുടെ രഹസ്യാന്വേഷണ ഏജന്സികളില് ഉണ്ടായിരിക്കേണ്ടതുണ്ട്. കൊളോണിയല് ശൈലിയിലുള്ള കൂടുതല് ചാരസംഘടനകള് ഉണ്ടാക്കുന്നതിനു മുമ്പ്, ഉള്ളതിനെ കാര്യശേഷിയും നീതിബോധവും വഴി മെച്ചപ്പെടുത്താന് പോന്നതാണ് ഉപരാഷ്ട്രപതിയുടെ നിര്ദേശം. സംഘടന നിരന്തരമായ പരിശോധനക്ക് വിധേയമാവുക, അതിന് രാജ്യത്തോട് ഉത്തരവാദിത്തമുണ്ടായിരിക്കുക, അതിന്റെ ചെലവുകള്ക്ക് കണക്കുണ്ടായിരിക്കുക എന്നിവ ആവശ്യമാണ്. ഇന്ത്യയില് ഇവയുടെ പ്രവര്ത്തനം എല്ലാ പരിശോധനക്കും അതീതമാണെന്ന് വന്നിരിക്കുന്നു. പരിശോധനയുള്ള യു.എസിലും ബ്രിട്ടനിലും പോലും രഹസ്യാന്വേഷണ വിഭാഗങ്ങള്ക്ക് പിഴക്കുന്നു. അഫ്ഗാനിസ്താനിലെയും ഇറാഖിലെയും യുദ്ധങ്ങള്ക്കടിസ്ഥാനം രഹസ്യ വിവരങ്ങള് തെറ്റായിരുന്നതാണ്. സെപ്റ്റംബര് 11 തന്നെയും രഹസ്യാന്വേഷണത്തിന്റെ പരാജയമായിരുന്നല്ലോ. ബ്രിട്ടനില് രഹസ്യാന്വേഷണ വിഭാഗങ്ങള് പാര്ലമെന്റിനോട് മറുപടി പറയേണ്ടതുണ്ട്. അമേരിക്കയില് അവയുടെ നയത്തിനും പ്രവര്ത്തനങ്ങള്ക്കും കോണ്ഗ്രസിന്റെ നിയന്ത്രണമുണ്ട്. എന്നിട്ടും ചാരസംഘങ്ങള് വലിയ അബദ്ധങ്ങള് ചെയ്യുന്നുവെങ്കില് ഇത്തരം മേല്നോട്ടമോ നിയന്ത്രണമോ ഇല്ലാത്ത ഇന്ത്യന് സംഘങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഭീകരാക്രമണങ്ങള് നടന്നുകഴിഞ്ഞാല് ഊഹാപോഹങ്ങള് പ്രചരിപ്പിക്കലാണ് പലതിന്റെയും ഒരേയൊരു പ്രവര്ത്തനം.
രഹസ്യാന്വേഷണത്തിന്റെ പേരിലാകുമ്പോള് പണച്ചെലവിന്റെ കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്ന അവസ്ഥ കടുത്ത അഴിമതിക്ക് വളമാകുന്നു. 2006ല് രഹസ്യ അക്കൌണ്ടില്നിന്ന് അഞ്ചര കോടി രൂപ എടുത്ത ഝാര്ഖണ്ഡ് ഡി.ജി.പി വിഷ്ണുദയാല് റാമിന്റെ അത്രത്തോളം പലരുമെത്തില്ലെങ്കിലും ഫലം കിട്ടാത്ത പണച്ചോര്ച്ചയാണ് രഹസ്യാന്വേഷണമെന്നത് പരമാര്ഥമാണ്.
നമുക്ക് കൃത്യമായ രഹസ്യാന്വേഷണ നയവും രീതികളും ആവശ്യമാണ്. ചാരസംഘങ്ങളുടെ മേധാവികളും ചുമതലക്കാരും പാര്ലമെന്റിനോടെങ്കിലും ഉത്തരംപറയാന് ബാധ്യസ്ഥരാകണം. ഇവയുടെ വീഴ്ചകള് പരിശോധിക്കാനും തിരുത്താനും ചെലവുകള് നോക്കാനും സംവിധാനം വേണം. രാജ്യസുരക്ഷയുടെ പേരില് കുറച്ചുപേര് തോന്നുംപടി പ്രവര്ത്തിക്കുന്ന രീതി രാജ്യതാല്പര്യത്തിനെതിരാണ്.
നികുതിക്കള്ളന്മാരും സർവ്വജനവകാശ കൊള്ളക്കാരുമായ ദുഷ്ട്ടമുതലാളിൽത്തക്കുത്തകകളാണ് ഭീകരതയുടേ നർമ്മാതാക്കളും സംവിധായകരും.അർ എസ് എസ് ലശ്കർ തുടങ്ങിയവയുടെ നേതാക്കളെല്ലാം അവരുടെ വേട്ടച്ചെന്നായ്ക്കളാണ്.സധരണക്കാരും പവപ്പെട്ടവരുമായ
ReplyDeleteഎൻ ഐ എ പോലുള്ള ഒരു ദേശീയ ഏജൻസികൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചു അന്വേഷണം കൊണ്ടുപോകുമ്പോൾ ആ സമുദായത്തിലുള്ള സത്ത്യസന്ധരായ നിശ്ചിത ശതമാനം ഉദ്യോഗസ്തർ അന്വേഷണസംഘത്തിലുണ്ടെന്നെങ്കിലും ജനങ്ങളെ ബോദ്ധ്യപ്പടുത്തേണ്ടേ? അതിസങ്കീർണമായ കൊലക്കേസുകളും കവർച്ചക്കേസുകളും മത്രമാണോ അവർ അനേഷിക്കേണ്ടത്? ഭീകരത തീവ്രത തുടങ്ങിയ രംഗങ്ങളിൽ അവരുടെ നിഴലു പോലും കണുന്നില്ല, അക്ബർ എന്നൊരു നാമം പണ്ടെന്നോ കേട്ടതു മാത്രം ഓർമയുണ്ട്.
അന്വേഷണ സംഘങ്ങളിലും സുരക്ഷാസേനകളിലും വളരെ ക്ര് ത്യമായ ജനസംഖ്യാനുപാതിക പങ്കാളിത്തം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രാജ്യക്ഷേമത്തിന്റെ ജീവശ്വാസം പോലെ നേടിയെടുക്കേണ്ട വളരെ അനിവാര്യമായ ഒരു ആവശ്യകതയിലേക്ക് മനുഷ്യമനസ്സുകളെ ബോധവൽകരിക്കുന്ന രാജ്യസ്നേഹാധിഷ്ഠിത മുഖപ്രസംഗത്തിന്റെ അതിമഹത്തായ സന്ദേശം ഉൾകൊണ്ട് ജാതിമതരാഷ്ട്രീയാതീതമായി സധാരണക്കാരും പവപ്പെട്ടവരുമായ നമ്മുടെ രാജ്യത്തെ സർവ്വരേയും ബോധവൽക്കരിച്ചൊന്നിപ്പിച്ച് സർവ്വരംഗസർവ്വജനസമപങ്കാളിത്തം സാദ്ധ്യാക്കാൻ നമ്മുടെ രജ്യത്തിന്റ നന്മ ഓർത്തെങ്കിലും എത്രയും വേഗം ജനാധിപത്യമാർഗ്ഗത്തിന്റെ പരമാവധി മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുക.ഇനിയും അല്പം പോലും വൈകിക്കൂടാ.അത്രയേറെ സമയം അതിക്രമിച്ചിരിക്കുന്നു.
Koyamarude Iravadam.
ReplyDeleteശരിക്കും ഞെട്ടി.
ReplyDeleteo.t:
കോയായെ വീണ്ടും കണ്ടതിൽ സന്തോഷം.