കന്നി മാസം പെറന്നാല്‍ കോയിക്കോട്ടങ്ങാടീല്‍ ചങ്ങലയുടെ കാലമാണ്. ഇത് ഞമ്മള സഖാക്കന്മാര് തീര്‍ക്കണ മനുഷ്യച്ചങ്ങല അല്ല. നാല് കാലും ഒരു വാലും ഉള്ള ഒറിജിനല്‍ പട്ടികള്‍ (മാമുക്കോയ അടക്കമുള്ള ഞമ്മള് കോയമ്മാരുടെ ബാശയില്‍ 'നായിന്റെ മക്കള്‍') തീര്‍ക്കുന്ന കന്നിമാസ ചങ്ങല. മുട്ടായി തെരുവിലും പാളയത്തും എരഞ്ഞിപ്പാലത്തും ബസ്സ് കാത്ത് നില്‍ക്കുന്ന പല തന്തമാരും മക്കളെ കണ്ണീന്ന് ഫെവീക്കോളിന്റെ എംബ്ലം പോലത്തെ നായ്ക്കളെ പോക്ക് മറച്ചു പിടിക്കാന്‍ പെടുന്ന പാട് ഞമ്മള് കൊറേ കണ്ടതാ.
ഇപ്പെന്തിനാ കോയാ ഈ നായ്ക്കളെ കഥ പറേന്നെ എന്നാവും ചോദ്യം ല്ലേ? ബെര്‍ദെല്ല മക്കളെ. ഈ കോണ്‍ഗ്രസ്സുകാരുടെ കളീമ്മ കളി കണ്ടിട്ട് പറഞ്ഞു പോയതാ. ബേറൊരു സംഭവം കൂടിണ്ട്. അത് പറയണോ-മാണ്ടേ..? ഞമ്മള്‍ക്ക് ലേശം നാണക്കേട് ഉണ്ടെങ്കിലും അത് കൂടി പറയാം. കെട്ട്യോള് കദീസുമ്മ അഞ്ചാമാത്തതിന പെറാന്‍ പോയ സമയം ആയതു കൊണ്ട് ഞമ്മക്ക് ഇപ്പൊ ടീബീല് ബാര്‍ത്ത ഒക്കെ സ്വൈര്യായിറ്റ് കാണാം. ഓളുണ്ടെങ്കില്‍ മുടിഞ്ഞ 'ശാര്‍ ശിങ്ങറും ശീര്യേലും' തിരിച്ചും മറിച്ചും കാണാന്നലാതെ ഒറങ്ങാന്കെടക്കുന്ന ബരെ റിമോട്ട് കയ്യീന്ന് ബെക്കൂല. (എനി ഒറങ്ങ്യാലോ? റിമോട്ടാന്നും കരുതി... എന്റെ ബദരീങ്ങളേ.... അതേതായാലും ഞമ്മള് സെന്സര് ചെയ്യാം.) കയിഞ്ഞ ദെബസം ഞമ്മള് ബാര്‍ത്ത കണ്ടിരിക്കുമ്മോ അത ബെരുന്നു ഞമ്മളെ തീവാരി. കൂടെ പെറ്റിട്ട കോലത്തില്‍ മൂന്നു പെണ്ണുങ്ങളും. അതില്‍ ഒന്ന് കെര്‍പ്പാക്കാരീം. ചാനല് മാറ്റാന്‍ റിമോട്ട് എടുക്കാന്‍ തിരിഞ്ഞപ്പോ ദാ നില്‍ക്കണ് നേരെ പെറകില് മക്കള് മൂന്നും. എന്റള്ളോ..... ഞമ്മളെ മൊകം അപ്പം കേമറേല് പിടിച്ചിരുന്നേല്‍ ഈ വര്‍ഷത്തെ ബാവാവിനയ അവാര്‍ഡ് ഞമ്മക്ക് തന്നെ കിട്ട്യേനെ!
ഇത് ധനു മാസം തന്നല്ലേ? അതോ ഈ ധനു മാസം തന്ന്യാണോ കോഗ്രസ്സുകാരുടെ കന്നി മാസം?? ഞമ്മളെ ഉണ്ണിത്താനെ മഞ്ചേരിക്കാര് ആന്ഗുട്ട്യോള് പോര ബളഞ്ഞ് പിടിച്ച ബര്‍ത്താനം പറഞ്ഞു നാവ് ബായിലിടുംബയേക്ക് നികേഷ് കുമാറിന് അടുത്ത എരയെ കിട്ടി. അതും മസാല. ഇമ്മസാല കൊറച്ച് പയക്കം മണക്കണ ബയസ്സന്‍ മസാല ആയി എന്ന് മാത്രം. പത്തെമ്പത്തന്ച് ബയസ്സുള്ള മൂപ്പര്‍ക്ക് ഇങ്ങനെ ഒരു വീക്ക്നെസ്സ് ഉണ്ടായിര്‍ന്നെന്നു കേക്കുമ്മം ലേശം ബിശ്വാസ കുറവ് ഉണ്ടെകിലും തെളിവ് മുമ്പീ കാണുമ്പം ഞമ്മളെന്താ കോയാ പറെണ്ടേ? എന്നാലും ഞമ്മക്കൊരു സംശയം. ആ കെര്‍പ്പക്കാരത്തി എന്തിനായിരിക്കും.? ആ ബയറ്റിലും 'തീ'വാരി ഇട്ടതായിരിക്ക്വോ? ആ.. എന്തായാലും ഞമ്മളെ ഷക്കീല പടം ഇല്ലാണ്ടായേല്‍ പിന്നെ ഇങ്ങനെ ഒരു സാധനം കണ്ടിട്ടില്ല എന്നത് സത്യം.... ഏത്..??!!
Saturday, December 26, 2009
Subscribe to:
Post Comments (Atom)
തീവാരി രാജി വെച്ചൂന്നു ബാര്‍ത്ത. ഞമ്മള കരുണാകരന്‍ അറിഞ്ഞോ ആവോ.
ReplyDeleteകോയാക്കാ..അസ്സലായിറ്റ്ണ്ട്.....
ReplyDelete:)
ReplyDeleteകന്നി മാസം അല്ലെ കോയാക്കാ .....അതാ പറ്റീത് ..
ReplyDeleteഅതിപ്പോ വാർത്ത അങ്ങേര് നിഷേധിച്ചല്ലോ..പിന്നെന്താ കൊയപ്പം?.......ആരോ രാഷ്ട്രീയ പകപോക്കലിനായി ആ പാവത്തിനെ കരുവാക്കിയതല്ലേന്ന്? ഏത്?
ReplyDeleteഅതൊക്കെ ഇപ്പം മാറും കോയക്കാ...ബേറെ ബിസയം ബക്കം ബെരും
ReplyDelete